തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ; ആധുനിക റബ്ബർ റിമൂവൽ മെഷീൻ എത്തി

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ  കമ്മിഷൻ ചെയ്തു. റൺവേ റബ്ബർ ഡെപ്പോസിറ്റ് ആൻഡ് പെയിന്‍റ് റിമൂവൽ മെഷീൻ റൺവേയിലെ അപകടകരമായ വസ്തുക്കളും പഴയ മാർക്കിങ്ങുകളും നീക്കാനും ഉപയോഗിക്കും.

ലാൻഡിംഗ് സമയത്തും ടേക്ക് ഓഫ്‌ സമയത്തും വിമാനങ്ങളുടെ ടയറിൽ നിന്നുള്ള റബ്ബർ റൺവേയിൽ നിക്ഷേപിക്കപ്പെടും. ലാൻഡിംഗ് സമയത്ത് 700 ഗ്രാം റബ്ബർ വരെ നിക്ഷേപിക്കപ്പെടുന്നു എന്നാണ് ട്രാൻസ്‌പോർട്ട് റിസർച്ച് ബോർഡിന്റെ കണക്ക്. ഇത് റൺവേയുടെ ഘർഷണ ശേഷി കുറയ്ക്കും. ഇത്‌ ലാൻഡിംഗ് സമയത്തെ ബ്രേക്കിങ് ഉൾപ്പെടെയുള്ളവയെ ബാധിക്കും.

ALSO READ: ‘ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിച്ചു’; ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം

റൺവേ ഉപയോഗിക്കുന്നതിന് ആനുപാതികമായി നിശ്ചിത ഇടവേളകളിൽ ഈ റബ്ബർ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് വ്യോമയാന ഡയറക്ടർ ജനറലിന്റെ മാർഗ നിർദേശമുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മെഷീൻ എത്തിച്ചാണ് ഇതുവരെ ഈ ദൗത്യം നിർവഹിച്ചിരുന്നത്.

വെള്ളം മാത്രം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ പുതിയ മെഷീൻ പരിസ്ഥിതി സൗഹൃദവുമാണ്. 10 മണിക്കൂറിൽ റൺവേയുടെ ഘർശണ ശേഷി പൂർണമായി പുനസ്ഥാപിക്കാനാകും.

ALSO READ: മിസോറാമില്‍ മത്സരിക്കാന്‍ കോടീശ്വരന്‍മാര്‍; പട്ടിക പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News