തകർച്ച തുടരുന്ന ഇന്ത്യൻ രൂപ വെള്ളിയാഴ്ച 5 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 84.37 എന്ന നിലയിൽ ക്ലോസ് ചെയ്തു. ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് എഫ്‌പിഐ പുറത്തേക്ക് ഒഴുകുന്നത് കാരണം ആഭ്യന്തര കറൻസിയായ രൂപയുടെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരുങ്ങലിലാണ്.
ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും രൂപയുടെ മൂല്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്ന്ന നിലയിലായിരുന്നെന്നും, എന്നിരുന്നാലും മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയിലെ പ്രകടനത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും ഏറ്റവും മികച്ച രണ്ടാമത്തെ കറൻസിയാണ് രൂപയെന്നും എഫ്ടിഎ എക്സിക്യൂടീവ് ഡയറക്ടർ അനിൽ കുമാർ ബൻസാലി പറഞ്ഞു. ആർബിഐ വലിയ രീതിയിലുള്ള ഒരു ഇടപെടൽ ഈ അവസരത്തിൽ നടത്തിയാൽ അത് രൂപയെ തുണച്ചേക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ; യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടടിച്ചു; ഉത്തർപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ
ആഭ്യന്തര വിപണികളിലെ വിൽപന വർധിച്ചതും തുടർച്ചയായ വിദേശ ഫണ്ടിന്‍റെ ഒഴുക്കും കാരണമാണ് രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിയത്. അസംസ്‌കൃത എണ്ണവിലയിൽ ഒറ്റരാത്രികൊണ്ട് ഉണ്ടായ നേട്ടവും രൂപയെ ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here