രൂപയുടെ വ്യാപാരം കഴിഞ്ഞയാഴ്ച 84.50 എന്ന റെക്കോര്‍ഡ് താഴ്ചയിലായിരുന്നു അവസാനിപ്പിച്ചത്. ഇന്ന് താഴ്ചയിൽ നിന്ന് നേരിയ മുന്നേറ്റം നടത്തി രൂപ ഡോളറിനെതിരെ രണ്ടുപൈസയുടെ നേട്ടത്തോടെ 84.48 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
അതിനിടെ ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പക്ഷെ പിന്നീടൊന്ന് തിരിച്ചുകയറിയെങ്കിലും ഒന്ന് ചാഞ്ചാടിയിട്ട് വീണ്ടും കുത്തനെ ഇടിഞ്ഞു. ഏകദേശം 500 പോയിന്റ് ഇടിഞ്ഞ് 79,308 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സ്.
Also Read: ആധാർ അപ്ഡേറ്റ് മുതൽ നികുതി സമർപ്പണം വരെ; ഡിസംബറിലെ ഈ തീയതികൾ മറക്കരുത്
നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമാണ്. നിഫ്റ്റി 24,008 വരെ താണിട്ട് 24,154.65 വരെ കയറി.
വിമാന ഇന്ധന വില വര്‍ധിപ്പിച്ചത് ഇന്‍ഡിഗോയുടെയും സ്‌പൈസ് ജെറ്റിന്റെയും ഓഹരി വില ഇടിയാൻ കാരണമായി. ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ഓഹരി എഴു ശതമാനം വരെ കയറിയിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി അഞ്ചു ശതമാനം കുതിച്ച് 1656 രൂപയായി. ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണികള്‍ക്ക് 1200 കോടി രൂപയുടെ കരാര്‍ ലഭിച്ചതൈാണ് കൊച്ചിൻ ഷിപ്പ് യാർഡിന് നേട്ടമായത്.
എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ലാര്‍സന്‍ എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here