ഓഹരി വിപണി ഇടിഞ്ഞതോടെ താഴേക്ക് മൂക്കുകുത്തി ഇന്ത്യന്‍ രൂപ

Indian Rupees

ഇന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ് ദൃശ്യമായി. ഇതോടെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.1050 എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് താഴ്ന്നത്.

അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.10 രൂപ നല്‍കണം. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താഴ്ചയായ 84.09 ആണ് ഇന്ന് തിരുത്തിയത്. ഇന്ന് ഓഹരി വിപണി 1.5 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്നതോടെ സമാനമായ ഇടിവ് നിഫ്റ്റിയിലും ദൃശ്യമായി.

റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, സിപ്ല ഓഹരികള്‍ നേട്ടം ഉണ്ടാക്കി. 24100 എന്ന സൈക്കോളജിക്കല്‍ നിലവാരത്തിനേക്കാള്‍ താഴെയാണ് നിഫ്റ്റി.

രാവിലെ 10:45 വരെ നടന്ന വിനിമയത്തില്‍ ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 350 പോയിന്റിലധികമാണ് ഇടിഞ്ഞത്. വിപണി തകര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4% ഇടിഞ്ഞു. ബിഎസ്ഇയില്‍ 1339.10 രൂപയായിരുന്ന ആര്‍ഐഎല്‍ ഓഹരികള്‍ 4.01 ശതമാനം ഇടിഞ്ഞ് 1285.35 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 17.48 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നവംബര്‍ 4 തിങ്കളാഴ്ച രാവിലെ വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 350 പോയിന്റിലധികം ഇടിഞ്ഞു. രണ്ടും 1.5% നഷ്ടത്തിലേക്ക്. രാവിലെ 10:45 വരെ നടന്ന വിനിമയത്തില്‍ സെന്‍സെക്സ് 1154.45 പോയിന്റ് അഥവാ 1.45 ശതമാനം ഇടിഞ്ഞ് 78,569.67 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 370.30 പോയിന്റ് അല്ലെങ്കില്‍ 1.52 ശതമാനം ഇടിഞ്ഞ് 23,934.05 ല്‍ എത്തി.

ALSO READ : ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4% ഇടിഞ്ഞു

സെന്‍സെക്സ് ഓഹരികളില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 4.23 ശതമാനം ഇടിഞ്ഞ് 1,780.00 രൂപയിലെത്തി . ഇതിന് പിന്നാലെ എന്‍ടിപിസി ലിമിറ്റഡ് 4.22 ശതമാനം ഇടിഞ്ഞ് 394.15 രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 3.61 ശതമാനം ഇടിഞ്ഞ് 1,290.70 രൂപയായും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് 3.59 ശതമാനം ഇടിഞ്ഞ് 1,34 രൂപയായും താഴ്ന്നു. എന്‍എസ്ഇയുടെ മേഖലാ സൂചികകളില്‍, നിഫ്റ്റി മീഡിയ ഏറ്റവും കൂടുതല്‍ ഇടിഞ്ഞ് 3.36%, ഓയില്‍ & ഗ്യാസ് 3.45%, നിഫ്റ്റി റിയല്‍റ്റി 2.89% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration