വീണ്ടും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. രണ്ടു പൈസയുടെ നഷ്ടത്തോടെ 84.49 എന്ന നിലയിലേക്കാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിന്റെ മൂല്യം കൂടിയതും ഓഹരി വിപണിയില്‍ പുറത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ അമിതമായി എത്തുന്നത് തുടരുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം.
84.50 ആണ് സര്‍വകാല റെക്കോര്‍ഡ് താഴ്ച. ഇത് മറികടന്നും രൂപയുടെ മൂല്യം താഴുമോ എന്ന ആശങ്കയുണ്ട്.കഴിഞ്ഞ ദിവസം ഏഴു പൈസയുടെ നഷ്ടത്തോടെ 84.47 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്.
തുടക്കത്തില്‍ 200 പോയിന്റിന് മുകളിലായിരുന്നു ബിഎസ്ഇ സെന്‍സെക്‌സ് . ഇന്നലെ 1190 പോയിന്റ് താഴ്ന്നതോടെ സെന്‍സെക്‌സ് വീണ്ടും 80,000 എന്ന ലെവലിനും താഴെ എത്തിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണി തിരിച്ചുകയറാനുള്ള പ്രധാന കാരണം.
also read: ലാഭകരമായി യാത്ര ചെയ്യാം ;ഓഫറുമായി എയർ ഇന്ത്യയും
അദാനി പോര്‍ട്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് ,ഭാരതി എയര്‍ടെല്‍, തുടങ്ങിയവയും ഇടിവിൽ നിന്നും രക്ഷ നൽകുന്ന മറ്റു ഓഹരികള്‍ ആണ്. അതേസമയം പവര്‍ ഗ്രിഡ്, ഐടിസി, ടിസിഎസ്, മാരുതി എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here