ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം 84 എന്ന നിലയിലേക്കാണ് ഇടിവ് സംഭവിച്ചത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം വിറ്റഴിക്കുന്നത് തുടർന്നതോടെയാണ് രൂപയ്ക്ക് ഇടിവ് ഉണ്ടായത്. നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നത് ഡോളറിന്‍റെ ആവശ്യകത കൂട്ടും. ഇതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഇതുവരെ 53,974 കോടി രൂപയുടെ ഓഹരികള്‍ആണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വിറ്റഴിച്ചത്. കൂടാതെ ബ്രെന്‍റ് ക്രൂഡ് വില കൂടുന്നതും രൂപക്ക് തിരിച്ചടിയായി. പശ്ചിമേഷ്യ സംഘര്‍ഷം മൂലമാണ് ബ്രെന്‍റ് ക്രൂഡ് വില കൂടുന്നത്.
ALSO READ: അതിസമ്പന്നരായ ഏഴ് മലയാളികൾ; പട്ടികയിൽ യൂസഫ് അലിയുടെ സ്ഥാനം ?
2020 മാര്‍ച്ചിലെ 61,973 കോടി രൂപയ്ക്ക് ശേഷം വിദേശ നിക്ഷേപകര്‍ പിന്‍വലിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഒക്ടോബർ മാസത്തിൽ ഉണ്ടായിരിക്കുന്നത്.2022 ജൂണില്‍ 50,203 കോടി രൂപയായിരുന്നു വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വിറ്റഴിച്ചത്. കഴിഞ്ഞ ദിവസം മാത്രം 4926 കോടി രൂപയുടെ ഓഹരികള്‍ ആണ് എഫ്പിഐ വിറ്റഴിച്ചത് . മാത്രവുമല്ല ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപയുടെ വില ഇടിയാൻ കാരണമാണ്. രൂപയുടെ തകര്‍ച്ച പ്രകടമായതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയിലെത്തിച്ച് ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here