93ാം വയസ്സില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം

റൂപര്‍ട്ട് മര്‍ഡോക്കിന് 93ാം വയസ്സില്‍ അഞ്ചാം വിവാഹം. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മര്‍ഡോക്കിന്റെ വധു. കലിഫോര്‍ണിയയില്‍ മര്‍ഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പ് തന്നെ പുറത്തുവന്നിരുന്നു. വിവാഹത്തില്‍ യുഎസ് ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Rupert Murdoch marries for fifth time aged 93 | Ents & Arts News | Sky News

ALSO READ:ക്രിക്കറ്റ് മത്സരത്തില്‍ സിക്‌സ് അടിച്ചു; പിന്നാലെ ക്രീസില്‍ കുഴഞ്ഞുവീണ് മരിച്ച് യുവാവ്

ഓസ്ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറുമായിട്ട് 1956-ലായിരുന്നു മര്‍ഡോക്കിന്റെ ആദ്യ വിവാഹം. ഇരുവരും 1960-ല്‍ വിവാഹമോചിതരായി. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തക അന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999-ല്‍ വിവാഹമോചനം നേടിയതിന് പിന്നാലെ
വെന്‍ഡി ഡെങ്ങിനെ വിവാഹം കഴിച്ചു. ഇവരും 2013-ല്‍ വേര്‍പിരിഞ്ഞു.

ALSO READ:മികവിന്റെ കേന്ദ്രങ്ങളിലേക്കൊഴുകിയെത്തി കുരുന്നുകൾ; സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം നടന്നു

മോഡല്‍ ജെറി ഹാളിനെയാണ് 2016-ല്‍ വിവാഹം കഴിച്ചത്. ഈ ബന്ധവും ഒഴിഞ്ഞു. മര്‍ഡോക്കിന് ആറ് മക്കളാണ് ഉള്ളത്. ദ് വാള്‍ സ്ട്രീറ്റ് ജേണല്‍, ഫോക്സ് ന്യൂസ് തുടങ്ങിയവ ഓസ്ട്രേലിയന്‍ വംശജനായ മര്‍ഡോക്കിന്റേതാണ്. ഫോബ്സ് പട്ടിക പ്രകാരം 20 ബില്യന്‍ ഡോളറിലധികമാണ് മര്‍ഡോക്കിന്റെ ആകെയുള്ള ആസ്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News