ഇന്ത്യയിലേറ്റവും ഉയർന്ന വേതനം കേരളത്തിലെന്ന് കണക്കുകൾ

ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കേരളത്തിൽ ഒരു തോളിലേക്ക് ദിവസേന കിട്ടുന്ന വേതനം ശരാശരി 764 രൂപയാണ്. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്ക് നൽകുന്ന ദിവസക്കൂലിയിൽ രണ്ടാം സ്ഥാനത്തുളളത് ജമ്മു കശ്മീർ(550.4) ആണ്. തൊട്ടുപിന്നിൽ ഹിമാചൽപ്രദേശ് (473.3), ഹരിയാന (424.8), തമിഴ്‌നാട് (470) എന്നീ സംസ്ഥാനങ്ങളാണ്.

ALSO READ: പൊതുവിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് വമ്പന്‍ മുന്നേറ്റം സര്‍ക്കാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി

മധ്യപ്രദേശും ഗുജറാത്തുമാണ് വേതനത്തിൽ ഏറ്റവും പിന്നിലെന്ന് റിസർവ് ബാങ്ക് പറയുന്നു. മധ്യപ്രദേശിലെ ഗ്രാമീണമേഖലയിലെ പുരുഷന്മാരായ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി 229.2 രൂപയും ഗുജറാത്തിൽ 241.9 രൂപയുമാണ്. കേരളത്തിലെ ഗ്രാമീണ മേഖലയിലെ ഒരു തൊഴിലാളിക്ക് മാസം ശരാശരി 19,107 രൂപ ലഭിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന മാസാവരുമാനമാണ്.

ALSO READ: 54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News