ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

ശബരിമലയിൽ തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 90,792 പേരാണ് ഇന്നലെ പതിനെട്ടാം പടി കയറിയത്. സമാനമായ തിരക്ക് ഇന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. വെർച്വൽ ക്യൂ ബുക്കിങ്ങ് ഇന്നും പൂർണമാണ്. തീർത്ഥാടകരുടെ ക്യു മരക്കൂട്ടം വരെ നീണ്ടു.

Also Read: ഭീതിയുടെ കച്ചവടക്കാരെ സ്നേഹം കൊണ്ട് കീഴടക്കാൻ നാമോരോരുത്തർക്കും കൈകോർക്കാം; പുതുവത്സരാശംസകൾ നേർന്ന് മന്ത്രി പി രാജീവ്

അതേസമയം മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വലിയ ഭക്തജനപ്രവാഹത്തിനിടയിലും സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങൾ മികച്ചതാണെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Also Read: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്: മന്ത്രി വി ശിവൻകുട്ടി

ജനുവരി 15ന് മകരവിളക്ക് നടക്കാനിരിക്കെയാണ്‌ തീർത്ഥാടകരുടെ തിരക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കു ശേഷം വൈകിട്ട്‌ അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന്‌ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19 വരെ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാം .19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീർഥാടകർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ട്. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്‌ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News