റസ്‌ക് കഴിക്കുന്നവരോടാണ് റിസ്‌ക് എടുക്കണോ? ചുണ്ടിൽ സിഗരറ്റ് വെച്ച് വൃത്തിയില്ലാത്ത കൈകൊണ്ട് കുഴച്ച് പലഹാര നിർമാണം; വീഡിയോ

വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനുള്ള ഒരു എളുപ്പ മാർഗമായിട്ടാണ് റസ്‌ക് എന്ന പലഹാരത്തെ നമ്മൾ കാണുന്നത്. എന്നാൽ ആ എളുപ്പവഴിക്ക് തിരിച്ചടി നൽകുന്ന ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ റസ്‌ക് നിർമിക്കുന്ന വീഡിയോ കണ്ടതോടെ കിളിപോയ അവസ്ഥയിലാണ് നാട്ടിലെ റസ്‌ക് പ്രേമികൾ.

ALSO READ: “കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനോവിഭ്രാന്തി”; നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പര്‍ക്ക പരിപാടിയായി മാറും: മുഖ്യമന്ത്രി

അമര്‍ സിറോഹി എന്ന വ്യക്തി ഷൂട്ട് ചെയ്ത ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായുന്നത്. ആനന്ദ് രൂപനാഗുഡിയാണ് ഈയിടെ സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ റീഷെയര്‍ ചെയ്തത്. ഗ്ലൗസോ ക്യാപ്പോ ഒന്നും ഉപയോഗിക്കാതെയാണ് തൊഴിലാളികള്‍ റസ്‌ക് നിമിക്കുന്നത്. ഒരാള്‍ ഒരു കൈ കൊണ്ട് മിക്സ് തയ്യാറാക്കുന്നതും മറ്റേ കൈ കൊണ്ട് സിഗരറ്റ് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ടതോടെ വലിയ ആശങ്കയാണ്‌ ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്.

ALSO READ: മമ്മൂക്കാ ലോകി വേഴ്സ് അറിയുമോ? മാർവെൽ യൂണിവേഴ്‌സ് ഉണ്ടാവുന്നതിന് മുൻപേ അങ്ങേര് സിനിമയിലുണ്ട്; അവതാരകർക്കെതിരെ സോഷ്യൽ മീഡിയ

അതേസമയം, നമ്മൾ ആസ്വദിച്ചു കഴിക്കുന്ന പല ഭക്ഷണങ്ങളും ഇത്തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത് എന്നാണു വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News