എൽജിബിടി സംഘടനകളെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ; പ്രതിഷേധം ശക്തം

സുപ്രീം കോടതി വിധിപ്രകാരം എല്‍.ജി.ബി.ടി സംഘടനകളെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റഷ്യ. നവംബറില്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യ ഈ തീരുമാനത്തെ സംബന്ധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. യു.എസ് ടെക് ഭീമന്‍ മെറ്റ, അല്‍ഖ്വയ്ദ, അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലസ്‌കി നവല്ലിയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന ലിസ്റ്റിലാണ് ഇപ്പോള്‍ എല്‍.ജി.ബി.ടി പ്രസ്ഥാനങ്ങളേയും റഷ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: കെജ്‌രിവാളിന്റെ അറസ്റ്റ് മാപ്പുസാക്ഷിയുടെ മൊഴിപ്രകാരം; ഇഡി പരിശോധനയില്‍ ഒരുരൂപ പോലും അനധികൃതമായി കണ്ടെത്തിയില്ല: ആം ആദ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News