സ്വന്തം രാജ്യത്ത് തന്നെ ബോംബിട്ട് റഷ്യ

സ്വന്തം രാജ്യത്ത് ബോംബിട്ട് തകര്‍ത്ത് റഷ്യന്‍ വ്യോമസേന. റഷ്യന്‍ അതിര്‍ത്തിയിലുള്ള നഗരമായ ബെല്‍ഗൊറോഡ് ആണ് സൈന്യം അബദ്ധത്തില്‍ ബോംബിട്ട് തകര്‍ത്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെല്‍ഗൊറോഡ് നഗരത്തിന് മുകളിലൂടെ എയ്റോസ്പേസ് ഫോഴ്സിന്റെ സുഖോയ് 34 വിമാനം പറക്കുന്നതിനിടെ അബദ്ധത്തില്‍ ബോംബിടുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സ്‌ഫോടനം നഗര മദ്ധ്യത്തില്‍ 60 അടി വീതിയുള്ള ഗര്‍ത്തം സൃഷ്ടിക്കുകയും നാല് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വീടുകളിലെ ജനലുകള്‍ തകരുകയും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി തകര്‍ന്ന ഒമ്പത് നിലകളുള്ള ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായി റീജിയണല്‍ ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News