കാലങ്ങളായി മനുഷ്യരാശിക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന കാന്‍സര്‍ രോഗത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ ശാസ്ത്രജ്ഞര്‍ കാന്‍സറിന് എതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും പുടിന്‍ മോസ്‌കോ ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു. അതേസമയം ഏതുതരം കാന്‍സറിനുള്ള വാക്‌സിനാണെന്നോ അത് ഏത് തരത്തില്‍ ഫലപ്രദമാകുമെന്നോ പുടിന്‍ പറഞ്ഞിട്ടില്ല. ഭാവി സാങ്കേതിക വിദ്യകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന വേദിയാണ് മോസ്‌കോ ഫോറം.
നിരവധി രാജ്യങ്ങളും കമ്പനികളും കാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം യുകെ സര്‍ക്കാര്‍ ജര്‍മന്‍ ആസ്ഥാനമായുള്ള ബയോ ടെക്കുമായി ചേര്‍ന്ന് ഒരു കരാര്‍ ഒപ്പുവച്ചിരുന്നു. കാന്‍സര്‍ ചികിത്സയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടപ്പാക്കുകയാണ് കരാര്‍ വഴി ലക്ഷ്യമിടുന്നത്. 2030 ഓടെ പതിനായിരം രോഗികളില്‍ ചികിത്സ നടത്താനാണ് ലക്ഷ്യമിടുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ മോഡേര്‍ണാ ആന്‍ഡ് മെര്‍ക്ക് ആന്‍ഡ് കോ പരീക്ഷണാടിസ്ഥാനത്തില്‍ കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. മെലനോമ കൊണ്ടുള്ള മരണം, അത് വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാനുള്ള വാക്‌സിനാണ് ഇതെന്നാണ് വിവരം.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസുകള്‍ക്കെതിരെ (എച്ച്പിവി) നിലവില്‍ ആറ് വാക്‌സിനുകള്‍ ഉണ്ട്. കൂടാതെ കരളിലെ ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്‌സിനുകളുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here