വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടരില്‍ വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യവ്ഗനി പ്രിഗ്രോഷിനുമുണ്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി (എസ്‌കെ)യാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹാവശിഷ്ടങ്ങളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് സ്ഥിരീകരണം.
also read- യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയെ ചോദ്യം ചെയ്യാതെ പൊലീസ്
മോസ്‌കോയ്ക്കും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനുമിടയില്‍ തകര്‍ന്നുവീണ സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന 10 പേരുടെ പേരുകള്‍ റഷ്യയുടെ ഏവിയേഷന്‍ ഏജന്‍സി നേരത്തെ പുറത്തുവിട്ടിരുന്നു. അതില്‍ പ്രിഗ്രോഷിന്റെയും അദ്ദേഹത്തിന്റെ വലംകൈ ദിമിത്രി ഉത്കിന്റെയും പേരുമുണ്ടായിരുന്നു. ഇതിനു പിന്നാലെ മൃതദേഹങ്ങളില്‍ നടത്തിയ മോളിക്യുലര്‍ ജനിതക പരിശോധനയില്‍ മരിച്ച പത്തുപേരും ആരെല്ലാമെന്നു സ്ഥിരീകരിച്ചു. വിമാനത്തിലെ പത്തുപേരുടെ പട്ടികയുമായി യോജിക്കുന്നതാണ് പരിശോധനാ ഫലം.
also read- ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍
ബുധനാഴ്ചയാണു പ്രിഗോഷിന്‍ അടക്കം 10 പേര്‍ കയറിയ സ്വകാര്യവിമാനം തകര്‍ന്നുവീണത്. മരിച്ചവരുടെ കുടുംബങ്ങളെ ടിവിയിലൂടെ അനുശോചനം അറിയിച്ച പുട്ടിന്‍, ‘ഗുരുതരമായ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിന്‍ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു’ എന്ന് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here