റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍ ആണവ സിദ്ധാന്തം മാറ്റിയതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പ്രയോഗിച്ചു. ഇത് ഉക്രെയ്‌നിനും പാശ്ചാത്യ സഖ്യകക്ഷികള്‍ക്കും മോസ്‌കോയുടെ ശക്തമായ മുന്നറിയിപ്പാണ്. ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയുടെ മിസൈൽ ഉക്രൈൻ റഷ്യയ്ക്ക് നേരെ തൊടുത്തുവിട്ടിരുന്നു.
ഐസിബിഎം എന്നറിയപ്പെടുന്ന ഇന്റര്‍-കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരമ്പരാഗതമായി ആണവ പോര്‍മുന വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, അതേസമയം, ഇത് പരമ്പരാഗത യുദ്ധ ആയുധമായും ഉപയോഗിക്കാം. ഐസിബിഎമ്മുകളുടെ സാങ്കേതികവിദ്യ, രൂപകല്‍പ്പന, ഗവേഷണം എന്നിവ ഒരു രാജ്യത്തിന്റെ ആണവ പ്രതികരണമായാണ് വിലയിരുത്താറുള്ളത്.
Read Also: ചുടുചോര്‍ വാരിപ്പിച്ച് ബൈഡന്‍; റഷ്യക്ക് നേരെ ദീര്‍ഘദൂര അമേരിക്കന്‍ മിസൈല്‍ പ്രയോഗിച്ച് ഉക്രൈന്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ പടിഞ്ഞാറന്‍ ദീര്‍ഘദൂര ക്രൂയിസും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിക്കാന്‍ ഉക്രൈനെ അനുവദിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മോസ്‌കോയുടെ ശക്തമായ പ്രതികരണം. അനുമതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, റഷ്യയുടെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നിര്‍മിത എടിഎസിഎംഎസ് മിസൈലും യുകെ നിര്‍മിത ‘സ്റ്റോം ഷാഡോ’ മിസൈലും ഉക്രൈൻ വിക്ഷേപിച്ചു. ഉക്രൈൻ- റഷ്യ യുദ്ധം ആരംഭിച്ച് ആയിരാം ദിവസമായിരുന്നു ആക്രമണം.
വ്യാഴം രാവിലെ മധ്യ ഉക്രേനിയന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ സൈന്യം വിവിധ തരം മിസൈലുകള്‍ വിക്ഷേപിച്ചതായി ഉക്രൈനിയന്‍ വ്യോമസേന ഇന്ന് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ പശ്ചാത്തല സൌകര്യങ്ങൾ തകർക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here