പ്രിഗോഷിനെ കൊലപ്പെടുത്തിയെന്നത് കള്ളം; ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യ

പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യവ്ഗിനി പ്രിഗോഷിന്റെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പ്രിഗോഷിനെ റഷ്യ കൊലപ്പെടുത്തിയെന്നതാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം. പ്രിഗോഷിന്റെ മൃതദേഹം കണ്ടെത്താത്തത് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. പ്രിഗോഷിനെ കൊലപ്പെടുത്തിയതെന്ന് കള്ളമാണെന്ന് റഷ്യ പറഞ്ഞു.

also read- സുഹൃത്തിനെ എസ്‌ഐ അടിച്ച് കൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്ന് പ്രിഗോഷിന്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചതായായിരുന്നു പുറത്തുവന്ന വിവരം. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്നാണ് വാഗ്നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ അറിയിച്ചത്. വിമാനം വീഴ്ത്തിയതിന് പിന്നില്‍ റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ആണെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.മരിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവ പുരോഗമിക്കുകയാണ്.

also read- ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന

ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിന്‍, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുട്ടിനെതിരെ തിരിഞ്ഞതിനാല്‍ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമയം, വിമാനാപകടത്തില്‍ യുക്രെയ്നിനു പങ്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News