60 വർഷം മുമ്പാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) കണ്ടുപിടിക്കുന്നത്. അതുമുതൽ ഇതുവരെ ഒരു രാജ്യവും ഇത് ശത്രുവിന് നേരെ പ്രയോഗിച്ചിട്ടില്ല. ഇതുവരെ നടത്തിയതെല്ലാം പരീക്ഷണ വിക്ഷേപണങ്ങളായിരുന്നു. എന്നാൽ, റഷ്യ ആ പതിവ് തെറ്റിച്ചു. ഉക്രൈനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് അടക്കമുള്ള പാശ്ചാത്യ ശക്തികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം.
ഉക്രെെനിലെ ഡിനിപ്രോയിലെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ആണ് മിസൈൽ ഉപയോഗിച്ച് റഷ്യ ആക്രമിച്ചത്. മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍സ് (എംഐആര്‍വി) സാങ്കേതികവിദ്യയാണ് ഇതിനായി റഷ്യ ഉപയോഗിച്ചത്. ഈ സാങ്കേതികവിദ്യയുടെ ആദ്യ ഉപയോഗവും കൂടിയാണ്.
Read Also: ലോകം ആണവയുദ്ധത്തിലേക്കോ; ഉക്രൈന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ
ആണവ, രാസ, ജൈവ ആയുധങ്ങൾ വഹിക്കുന്നതിനായി നിര്‍മിച്ചവയാണ് ഐസിബിഎമ്മുകള്‍. അതേസമയം, സാധാരണ ആയുധവും വഹിക്കും. റഷ്യ സാധാരണ ആയുധമാണ് മിസൈലിൽ ഘടിപ്പിച്ചത്. ഇവയ്ക്ക് 5,500 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. അതായത് ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലെ ലക്ഷ്യത്തിലേക്ക് വിക്ഷേപിക്കാം. ഉക്രെെനിലെ നാശനഷ്ടം സംഭവിച്ച സ്ഥലത്ത് നിന്ന് 1,000 കിലോമീറ്റര്‍ അകലെ റഷ്യയിലെ അസ്ട്രഖാന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. സോഷ്യല്‍ മീഡിയയിലും ടെലിഗ്രാം ഹാന്‍ഡിലുകളിലും വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here