മോസ്‌കോ കാണാൻ എത്തുന്നവർക്ക് സ്മാർട്ട് കാർഡുമായി റഷ്യ

മോസ്‌കോയിലെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി റഷ്യ. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കായി ക്യാഷ്‌ലെസ് സ്മാര്‍ട്ട് കാര്‍ഡുമായാണ് റഷ്യ എത്തിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ക്കെല്ലാം പൊതുവായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും സ്മാര്‍ട്ട് കാര്‍ഡിന്റെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും സ്മാർട്ട് കാർഡ് ഉപയോഗിക്കാവുന്നതാണ്. സഞ്ചാരികൾക്ക് ഇതിനെ ഒരു ബാങ്ക് അക്കൗണ്ടായി ഉപയോഗിച്ചു കൊണ്ട് അവരുടെ ആഭ്യന്തര ബാങ്കില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡിലേക്ക് പണം അയക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇ-വിസ എടുക്കുമ്പോൾ തന്നെ സ്മാര്‍ട്ട് കാര്‍ഡിനും അപേക്ഷിക്കാൻ സാധിക്കും.

ALSO READ: കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി; മന്ത്രി ജി ആർ അനിൽ

സഞ്ചാരികളെ ആകർഷിക്കുവാനായി ഇ-വിസ സംവിധാനം നേരത്തെ തന്നെ റഷ്യ കൊണ്ടുവന്നിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള 52 രാജ്യങ്ങൾക്ക് ഇ -വിസ ലഭിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള നിരവധി സഞ്ചാരികളാണ് മോസ്കോയിലേക്ക് എത്തുന്നത്. ഇ-വിസ എടുക്കുമ്പോൾ തന്നെ സ്മാര്‍ട്ട് കാര്‍ഡിനും അപേക്ഷിക്കാൻ സാധിക്കും. അതേസമയം മോസ്കോയിൽ എത്തുന്ന സഞ്ചാരികളെ സഹായിക്കുന്നതിനായി 7 ടുറിസ്റ് കേന്ദ്രങ്ങളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്കായി ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള റഷ്യന്‍ വിമാന കമ്പനികളുടെ സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.മുംബൈ, ഗോവ, കൊല്‍ക്കത്ത, അമൃതസര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമാണ് റഷ്യയിലേക്ക് വിമാന സര്‍വീസുകൾ നടത്തുന്നത്.

ALSO READ: മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് രക്തദാനം: എംഎല്‍എ, എസ് പി, സംവിധായകന്‍ തുടങ്ങി 15,000 പേര്‍ ഇതുവരെ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News