യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

KYIV

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച കീവിലെക്ക് നിരവധി ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടു. രണ്ട് മാസത്തിനിടെ യുക്രൈൻ തലസ്ഥാനമായ കീവിൽ നടത്തുന്ന ആദ്യ സംയുക്ത വ്യോമാക്രമണമാണിത്.

റഷ്യ ഇന്ന് നടത്തിയ ആക്രമണത്തിൽ ബ്രോവാരിയുടെ പ്രാന്തപ്രദേശത്ത് ഒരാൾക്ക് പരുക്ക് പറ്റിയതായി കീവ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന സ്ഥലങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിൻ്റെ ചിത്രങ്ങൾ എമർജൻസി ജീവനക്കാർ പുറത്തുവിട്ടിട്ടുണ്ട്യുദ്ധക്കളത്തിലെ നിർണായക സംഭവ വികാസങ്ങൾക്കിടയിലാണ് യുക്രൈനിൽ വീണ്ടും റഷ്യ ആക്രമണം കടുപ്പിക്കുന്നത്. യുഎസ് പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ് എത്തുന്നതോടെ യുദ്ധത്തിന്റെ ഗതി എന്താകുമെന്നാണ് ലോകമിപ്പോൾ ഉറ്റുനോക്കുന്ന മറ്റൊരു വിഷയം.

ALSO READ; ചുംബിക്കാൻ ശ്രമിച്ചപ്പോൾ മുഖത്തടിച്ചു: ബ്രസീലിൽ യുവാവ് സഹപ്രവർത്തകയെ കഴുത്ത് ഞെരിച്ച് കൊന്നു

മാസങ്ങളായി വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങളെ ചെറുക്കുന്നതിന് പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രൈൻ അടുത്തിടെ അടിയന്തിരമായി ആവശ്യപ്പെടുന്നു.ഇതിനിടെ റഷ്യയുടെ ഭാഗത്ത് നിന്നുള്ള ആക്രമണം ശക്തമാകുന്നത് എന്നതും പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News