കരിങ്കടൽ ഭക്ഷ്യധാന്യ കരാറിൽ നിന്ന് പിൻമാറിയതിന് തൊട്ട് പിന്നാലെയാണ് റഷ്യൻ ആക്രമണം. എന്നാൽ യുക്രെയ്ൻ്റെ കയറ്റുമതി നഷ്ടം നേരിടാനെന്ന പേരിലുള്ള അമേരിക്കൻ സാമ്പത്തിക, സൈനിക സഹായങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണ് റഷ്യ.
യുദ്ധം യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യക്കയറ്റുമതിയെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് ഐക്യരാഷ്ട്രസഭയും തുർക്കിയടക്കമുള്ള രാജ്യങ്ങളും കയറ്റുമതി കരാർ എന്ന സമവായത്തിലേക്ക് റഷ്യയെ എത്തിച്ചത്. കരിങ്കടൽ വഴി യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യം കയറ്റുമതി ചെയ്ത് ഭക്ഷ്യധാന്യത്തിന്റെ ആഗോളവില സൂചിക പിടിച്ചു നിർത്താൻ റഷ്യ തരുന്ന ഉറപ്പുകൾ അനിവാര്യമായിരുന്നു. എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പേ ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് ആക്കംകൂട്ടി കരാറിൽ നിന്ന് പിന്തിരിയുകയായിരുന്നു പുടിൻ ഭരണകൂടം. നിലവിൽ യുക്രെയ്നിലെ പ്രധാന തുറമുഖ നഗരമായ ഒഡേസ കേന്ദ്രീകരിച്ചാണ് റഷ്യയുടെ മിന്നലാക്രമണങ്ങൾ മുഴുവനും അരങ്ങേറുന്നത്. തുറമുഖത്തിലും കരിങ്കടലിലുമായി കുടുങ്ങിപ്പോയ കപ്പലുകളിലെ അറുപതിനായിരം ടൺ ധാന്യം റഷ്യൻ മിസൈലുകൾ നശിപ്പിച്ചതായാണ് യുക്രെയ്ൻ്റെ കണക്ക്. കിഴക്കൻ ആഫ്രിക്കയിലെ പട്ടിണി പരിഹരിക്കാൻ യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യം അനിവാര്യമാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വിലയിരുത്തൽ.
also read:മലപ്പുറത്ത് ബസ് കാത്തുനിന്ന കുട്ടിയെ കാറിൽ ലിഫ്റ്റ് കൊടുത്ത് പീഡപ്പിച്ചു; അറസ്റ്റ്
ഭക്ഷ്യധാന്യ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ റഷ്യയെ ഒറ്റപ്പെടുത്താൻ രാഷ്ട്രീയമായി കഴിയുമായിരുന്ന പാശ്ചാത്യചേരി പക്ഷേ തെറ്റ് ആവർത്തിക്കുകയാണ്. യുക്രെയ്ന് കയറ്റുമതി നഷ്ടം നേരിടാനായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം 25 കോടി ഡോളറാണ്. ഭക്ഷ്യ പ്രതിസന്ധി എന്ന ന്യായത്തിന്മേൽ കുടുങ്ങി പോകാതിരിക്കാൻ ഈ സാമ്പത്തിക സഹായത്തെ ഉപയോഗപ്പെടുത്തുകയാണ് റഷ്യ. ധാന്യക്കയറ്റുമതി കരാറിലേക്ക് റഷ്യ തിരികെ എത്തിക്കാൻ സമവായ ചർച്ചകൾ തുടരുന്ന തുർക്കിക്കും സൗത്താഫ്രിക്കയും അമേരിക്കൻ സഹായം തടസ്സമാകുമെന്ന് ഉറപ്പ്. യുക്രെയ്നിലേക്കുള്ള ക്ലസ്റ്റർ ബോംബ് ഇറക്കുമതി വഴി അമേരിക്ക സ്വയം നിർമിച്ചെടുക്കാൻ നോക്കിയ ബിസിനസ് ലാഭം തന്നെയാണ് പുതിയ സാമ്പത്തിക സഹായത്തിലും പ്രതിഫലിക്കുന്നതെന്ന വിമർശനവും കടുക്കുകയാണ്.
also read:ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here