2022 ഫെബ്രുവരിയില്‍ തുടങ്ങിയ ചെറുത്തുനില്‍പ്പ്… ലോകം ഉക്രൈയ്ന്‍ അവസാനിച്ചു എന്ന് വിധിയെഴുതിയ നാളുകള്‍. റഷ്യ എന്ന വന്‍ശക്തി ഉക്രൈയ്‌നെന്ന കൊച്ചുരാജ്യത്തിന് മേല്‍ അധികാരം സ്ഥാപിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഒരു ജനത ഒറ്റക്കെട്ടായി പോരാട്ടം ആരംഭിച്ചേതാടെ ഉക്രൈയ്‌നെ പെട്ടെന്ന് കീഴടക്കാമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ വ്യാമോഹം നിഷ്ഫലമായി. റഷ്യന്‍ സൈന്യത്തിന്റെ പരിചയകുറവും അപ്രതീക്ഷിതമായി ശക്തമായ ചെറുത്തുനില്‍പ്പു നടത്തിയ ഉക്രൈയ്ന്‍ സൈന്യവും പുടിന്റെ ലക്ഷ്യത്തിന് തടയിട്ടു. കീവിലെത്താന്‍ പോലും റഷ്യന്‍ സൈന്യം നന്നേ പാടുപെട്ടു. റഷ്യ പിടിച്ചെടുത്ത നഗരങ്ങളായ ഹര്‍കീവും ഖേഴ്‌സണും അടക്കം ഉക്രൈയ്ന്‍ തിരിച്ചുപിടിച്ചു. പക്ഷേ പോകപോകെ ഉക്രൈയ്‌നും ശക്തി ക്ഷയിക്കുന്നുണ്ട്.
ALSO READ: എന്നും വ്യായാമം ചെയ്യാൻ മടിയാണോ? അതിനൊരു പരിഹാരം…പുതിയ പഠനം ഇങ്ങനെ
യുഎസും ബ്രിട്ടനും അടക്കം നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. അവയുടെ എണ്ണം അഞ്ഞൂറിലധികമാണെന്നത് മറ്റൊരു വസ്തുത. റഷ്യന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ആണവായുധകമ്പനികളുമെല്ലാം ഉപരോധം നേരിടുമ്പോഴും യുദ്ധം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരമില്ല. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവര്‍, അനാഥരായവര്‍, ഗുരുതരമായി പരിക്കേറ്റവര്‍ നിരവധിയാണ്. കണക്കുകളില്‍ ഉള്‍പ്പെടാതെ പോയവരാണേറെയും.
ALSO READ: മുസ്ലിം വിവാഹ നിയമം റദ്ദാക്കാൻ തീരുമാനിച്ച് അസം സർക്കാർ
യുഎന്നിന്റെ കണക്കുകളെടുക്കുക മാത്രമേ നിലവില്‍ നിര്‍വാഹമുള്ളു. ഉക്രൈയ്‌നില്‍ പതിനായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇരുപതിനായിരത്തിനടുത്തായി പരിക്കേറ്റവരുടെ എണ്ണം. സൈനികരുടെ എണ്ണം 35,000മാണ്. അതേസമയം ഈ മാസം പകുതിവരെ മാത്രം റഷ്യയില്‍ കൊല്ലപ്പെട്ടവര്‍ നാല്‍പ്പത്തിയയ്യാരിത്തോട് അടുക്കുന്നു. റഷ്യയ്ക്കായി പൊരുതാന്‍ കൂലിപ്പട്ടാളമുണ്ട്. വാഗ്നര്‍ സേനയെന്ന കൂലിപ്പട്ടാളത്തിലേക്ക് റഷ്യയ്ക്കാര്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും നിര്‍ബന്ധിച്ച് പരിശീലിപ്പിക്കുന്നെന്ന വിവരമാണ് അടുത്തിടെ പുറത്തുവന്നത്. അതില്‍ ചതിയില്‍പ്പെട്ട് റഷ്യയിലെത്തിയ ഇന്ത്യക്കാരും ഉള്‍പ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമായ കാര്യമായിരുന്നു.
ALSO READ: ഇൻമെക് മഹാരാഷ്ട്ര ചാപ്റ്റർ ബിസിനസ് രംഗത്ത് സുപ്രധാന നേട്ടമെന്ന് മന്ത്രി അതുൽ സാവേ
വാഗ്നര്‍ സേനയില്‍ മാത്രം ഇരുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്ന് അവരുടെ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കഴിഞ്ഞ മേയില്‍ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ഉള്‍പ്പെടെ വിദേശികളായ 192 പേരാണ് റഷ്യ ഉക്രൈയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
ALSO READ: ഇനി ഗൂഗിള്‍ പേ ഇല്ല; യുഎസിലടക്കം അവസാന തീയ്യതി കുറിച്ച് ഗൂഗിളിന്റെ തീരുമാനം
വീടും നാടും ഉപേക്ഷിച്ച് അയല്‍രാജ്യങ്ങളിലായി അഭയം തേടിയത് ലക്ഷകണക്കിന് ഉക്രൈയ്‌നികളാണ്. എണ്‍പതു ലക്ഷം പേരാണ് രാജ്യമുപേക്ഷിച്ച് പോയത്. അതില്‍ 60 ലക്ഷത്തോളം അയല്‍രാജ്യങ്ങളില്‍ ചേക്കേറി. ഉക്രൈയ്ന്‍ ജനസംഖ്യയുടെ മൂന്നിലൊന്നുപേര്‍ അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here