വിമത ഭീകരരെ തുരത്താൻ സിറിയയിൽ വ്യോമാക്രമണവുമായി റഷ്യ

syria-aleppo

സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ മേഖലയിൽ വ്യോമാക്രമണം നടത്തി റഷ്യ. അലെപ്പൊയുടെ പടിഞ്ഞാറൻ പ്രദേശത്ത്‌ ബുധനാഴ്ച കടന്നുകയറിയ വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സിറിയൻ സൈന്യത്തെ സഹായിക്കാൻ റഷ്യൻ നീക്കമുണ്ടായത്.

നാല് ദിവസത്തിനിടെ മേഖലയിൽ ഏറ്റുമുട്ടലിൽ 20 സാധാരണക്കാർ ഉൾപ്പെടെ മുന്നൂറോളം പേർ കൊല്ലപ്പെട്ടെന്ന് ബ്രിട്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി  അറിയിച്ചു. വ്യോമാക്രമണത്തിൽ 200 ഭീകരരെ വധിച്ചതായി റഷ്യ പ്രതികരിച്ചു. വിമതരും സിറിയൻ സൈന്യവും ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്‌.

Read Also: സിറിയയിലെ അലെപ്പോ പിടിച്ചെടുക്കാൻ വിമത ശ്രമം; എതിരിടാന്‍ ആകാതെ പിന്‍വാങ്ങി സൈന്യം

അൽ ഖായ്ദയുടെ നിഴൽ സംഘടന ഹയാത് താഹ്രിർ അൽ ഷാമും മറ്റ് തീവ്ര മതമൗലിക സംഘടനകളുമാണ് ബുധനാഴ്ച അപ്രതീക്ഷിതമായി അലെപ്പോയിലേക്ക് ഇരച്ചുകയറിയത്. വിമതഭീകരർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ മേഖലയിൽ നിന്ന് പിന്മാറിയതായി സിറിയൻ സൈന്യം അറിയിച്ചിരുന്നു. പിന്നാലെയാണ് റഷ്യൻ വ്യോമാക്രമണമുണ്ടായത്. 2016നു ശേഷം ആദ്യമായാണ്‌ പ്രദേശത്ത്‌ റഷ്യൻ ഇടപെടലുണ്ടായത്. അലെപ്പോയിലേക്കുള്ള എല്ലാ പ്രധാന പാതകളും വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News