ഉക്രൈനിലെ ഊര്‍ജ കേന്ദ്രങ്ങൾ വന്‍ വ്യോമാക്രമണത്തില്‍ റഷ്യ തകര്‍ത്തു. ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. തങ്ങൾക്ക് കൂടുതല്‍ പാശ്ചാത്യ പിന്തുണ ആവശ്യമായി വന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണസമയത്ത് ഉത്തര കൊറിയയില്‍ നിര്‍മിച്ചത് ഉള്‍പ്പെടെ 93 മിസൈലുകളും 200 ഓളം ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി സെലെന്‍സ്‌കി പറഞ്ഞു. എഫ് -16 യുദ്ധവിമാനങ്ങള്‍ 11 മിസൈലുകളെ വെടിവെച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ 81 മിസൈലുകളെ വ്യോമ പ്രതിരോധം തടഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതാണ് പുടിന്റെ ‘സമാധാന’ പദ്ധതിയെന്ന് സെലെന്‍സ്‌കി എക്സില്‍ പരിഹസിച്ചു.
ഈ വര്‍ഷം ഉക്രൈൻ ഊര്‍ജ സംവിധാനത്തില്‍ റഷ്യ നടത്തിയ 12-ാമത്തെ പ്രധാന ആക്രമണമാണിത്. രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ വൈദ്യുതി കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് സിവിലിയന്‍മാര്‍ക്ക് കൂടുതല്‍ പവർ കട്ട് അനുഭവിക്കേണ്ടി വരും. നിലവില്‍ -6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉക്രൈനിലെ അന്തരീക്ഷ താപനില.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here