ഹിമാചലിൽ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഹിമാചൽ പ്രദേശിലെ കുളുവിൽ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കുളത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ബാഗുകളിലെ വസ്തുക്കളിൽ നിന്നാണ് ഇരുവരും റഷ്യൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. യുവാവിന്റെ മൃതദേഹം കുളത്തിന്റെ കരയില്‍ നിന്നും യുവതിയുടേത് കുളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇരുവരുടെയും കൈകളിൽ മുറിവേറ്റ പാടുകളുണ്ട്.

ALSO READ: ഒടുവിൽ ഫിന്നി മടങ്ങി യജമാനൻ ഇല്ലാതെ; മരണത്തിലും ഒഴിയാത്ത സ്നേഹം, സംഭവം ഇങ്ങനെ

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം പറയാനാകൂ എന്ന് എഎസ്പി സഞ്ജീവ് ചൗഹാന്‍ പറഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സ്ഥലത്തെ ഹോം സ്റ്റേകളും ഹോട്ടലുകളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News