കീവിൽ റഷ്യയുടെ ഡ്രോണാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

KYIV

യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണം. തലസ്ഥാന നഗരമായ കീവിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുണ്ട്.

വെള്ളിയാഴ്ച വൈകിട്ടോടെ കീവിലെ സോളോമിയൻസ്‌കി ജില്ലയിലെ ഒരു അപ്പാർട്ട്മെന്റിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് 100 ലധികം പേരെ അപ്പാർട്ട്മെന്റിൽ നിന്നും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട വ്യോമാക്രമണ മുന്നറിയിപ്പ് സമയത്ത് എയർ ഡിഫൻസ് യൂണിറ്റുകൾ പ്രവർത്തനത്തിലായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ഇൻകമിംഗ് ഡ്രോണുകൾക്കായി നഗരത്തിൽ ഒരു പുതിയ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ALSO READ; പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന്റെ 17 മുതൽ 21 വരെയുള്ള നിലകളിലാണ് ഡ്രോൺ പതിച്ചത്. ഇരുപതാം നിലയിൽ തീയും പടർന്നിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി എമർജൻസി സർവീസ് അറിയിച്ചു. സെൻട്രൽ ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിലെ തുറസ്സായ സ്ഥലത്താണ് ഡ്രോണിന്റെ മറ്റ് ഭാഗങ്ങൾ വീണത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News