യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില കുതിച്ചുയരുന്നു. ഉക്രയ്നിലെ പൈപ്പ് ശൃംഖലവഴിയുള്ള പ്രകൃതിവാതക കയറ്റുമതി റഷ്യ നിർത്തിയതോടെയാണ്. യൂറോപ്പിലെ പ്രകൃതിവാതകവില മൂന്നാഴ്‌ചയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് എത്തിയത്.
ഇരുരാജ്യവും തമ്മിൽ റഷ്യന്‍ സൈനികനീക്കം ഉണ്ടാകുന്നതിനു മുമ്പ് ഒപ്പിട്ട എണ്ണവിതരണ കരാറിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. കരാര്‍ ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് ഉക്രയ്ന്‍ പ്രഖ്യാപിക്കുകയായിരുന്നു.
റഷ്യയും ഉക്രയ്‌നും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ യൂറോപ്പിലേക്ക് എണ്ണ കൊണ്ടുപോകാൻ നിർമിച്ചതാണ് പൈപ്പ്‌ലൈൻ. ഉക്രയ്ന്‍ വഴിയുള്ള റഷ്യന്‍ എണ്ണയെയാണ് ഹംഗറിയും, ഓസ്ട്രിയ, സ്ലൊവാക്യ മുതലായ രാജ്യങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്.
Also Read: അവസാനിക്കില്ലേ ഈ ക്രൂരത?; ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടു
സ്ലൊവാക്യപോലുള്ള രാജ്യങ്ങള്‍ 2023ല്‍ 60 ശതമാനം പ്രകൃതിവാതകത്തിനും ആശ്രയിച്ചത് ഉക്രയ്ന്‍ വഴിയുള്ള റഷ്യന്‍ എണ്ണയെയാണ്. തുർക്കിയ വഴിയുള്ള ഇതര പൈപ്പ് ശൃംഖലകളിലൂടെയും ചില യൂറോപ്യന്‍ മേഖലകളിലേക്ക് റഷ്യന്‍ പ്രകൃതിവാതകം എത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here