യൂട്യൂബിന്റെ സ്പീഡ് ഗണ്യമായി കുറച്ച് റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം യൂട്യൂബ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഈ നടപടി. നിലവില്‍ 40 ശതമാനത്തോളം യൂട്യൂബിന്റെ സ്ട്രീമിങ് വേഗം കുറച്ചിട്ടുണ്ട്. ഈ ആഴ്ച 70 ശതമാനത്തോളം കുറയ്ക്കാനാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്.
ALSO READ: ഇത് വ്യാജ വാഗ്ദാനമാണോ സര്‍?; ബിജെപി മന്ത്രിയെ വെട്ടിലാക്കിയ മനു ഭാക്കറിന്റെ ട്വീറ്റ് വൈറല്‍
ഇതേതുടർന്ന് രാജ്യത്ത് യൂട്യൂബ് വീഡിയോകള്‍ പ്ലേ ചെയ്യുന്നതില്‍ പ്രയാസം നേരിടും. യൂട്യൂബ് വേഗം വെട്ടിക്കുറച്ചത് റഷ്യന്‍ നിയമങ്ങള്‍ക്ക് വിധേയരാവാന്‍ യൂട്യൂബില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നയതന്ത്ര നടപടികളിലൊന്നാണെന്നും റഷ്യന്‍ സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി മേധാവി അലക്‌സാണ്ടര്‍ ഖിന്‍സ്റ്റീന്‍ പറഞ്ഞു.
റഷ്യന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ യൂട്യൂബിനെ ഖിന്‍സ്റ്റീന്‍ വിമർശിച്ചു. കമ്പനി നിലപാട് മാറ്റിയില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ യൂട്യൂബ് വിലക്കേര്‍പ്പെടുത്തിയ 200 സര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ പുനസ്ഥാപിക്കാന്‍ അടുത്തിടെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ബ്രോഡ്കാസ്റ്റര്‍, മാധ്യമസ്ഥാപനമായ ആര്‍ബിസി എന്നിവയുടെ ചാനലുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here