മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ ഇന്റേണല്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറി റഷ്യന്‍ ഹാക്കര്‍മാര്‍. റഷ്യന്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ കൈക്കലാക്കിയെന്നാണ് കമ്പനി പുറത്തുവിടുന്ന വിവരം.
മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ഹാക്കിങ് ബാധിച്ചത്. റഷ്യന്‍ ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് മൈക്രോസോഫ്റ്റിന്റെ ആരോപണം.
ALSO READ: വീടിന്റെ ഒന്നാം നിലയില്‍ രഹസ്യ വാറ്റ് കേന്ദ്രം; അങ്കമാലിയില്‍ വന്‍ ചാരായ വേട്ട
ജനുവരിയിലും സമാനമായ ആക്രമണം നടന്നിരുന്നുവെന്നും കമ്പനി പറയുന്നു. മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ നിന്നുള്ള രേഖകൾ അന്ന് ഹാക്കര്‍മാര്‍ മോഷ്ടിച്ചിരുന്നു. എന്നാൽ എത്രപേരെയാണ് ഹാക്കിങ് ബാധിച്ചത് എന്നും എത്ര ഇമെയിലുകള്‍ മോഷ്ടിക്കപ്പെടുവെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here