കീവിലെ അമേരിക്കന്‍ വായു പ്രതിരോധ സംവിധാനം തകര്‍ത്ത് റഷ്യന്‍ ഹൈപര്‍സോണിക് മിസൈലുകള്‍, വീഡിയോ

യുക്രെയ്നിലെ കീവില്‍ സ്ഥാപിച്ച അമേരിക്കന്‍ നിര്‍മിത പാട്രിയോട്ട് എയര്‍ ഡിഫന്‍സ് സംവിധാനത്തെ ഹൈപര്‍ സോണിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ.  അസാധാരണമായ അറ്റാക്കിലൂടെയാണ് റഷ്യ അമേരിക്കന്‍ പ്രതിരോധത്തെ തകര്‍ത്തതെന്നും 18 കിന്‍ഷാല്‍ മിസൈലുകളും കാലിബര്‍ ക്രൂയിസ് മിസൈലുകളും ഇറാനിയന്‍ നിര്‍മിത ഡ്രോണുകളുമാണ് കീവിലേക്ക് റഷ്യ പായിച്ചതെന്നും റഷ്യന്‍ തലസ്ഥാനമായ മോസ്കോ പുറത്ത്വിട്ട വിവരങ്ങളിലുള്ളത്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അമേരിക്കയുടെ പ്രതിരോധ സംവിധാനത്തെ തകര്‍ത്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.യുക്രെയ്ന് വേണ്ടി അമേരിക്ക നല്‍കിയ സംവിധാനമാണ് തകര്‍ക്കപ്പെട്ടത്. വാര്‍ത്തയെ അടിസ്ഥാനമാക്കി മിസൈലുകള്‍ പായുന്നതും പൊട്ടിത്തെറിക്കുന്നതുമായ വീഡിയോയും പ്രചരിക്കുന്നുണ്ട്.

മിസൈലുകള്‍ പതിച്ചത് യുക്രേനിയന്‍ സൈനിക കേന്ദ്രത്തിലാണെന്നും അവരുടെ  ആയുധങ്ങള്‍ നശിച്ചതായും റഷ്യ അവകാശപ്പെട്ടു.

അതേസമയം റഷ്യയുടെ ആറ് കിന്‍ഷാല്‍ മിസൈലുകളെങ്കിലും തകര്‍ത്തതായും ഇറാനിയന്‍ നിര്‍മിത ഡ്രോണുകള്‍ വെടിവെച്ചിട്ടതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. 2022 ഫെബ്രുവരിയിലാണ് യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News