കോഴിക്കോട് റഷ്യൻ യുവതി പീഡനത്തിനിരയായ സംഭവം: ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്

കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതി ആൺസുഹൃത്തിന്റെ പീഡനത്തിനിരയായ സംഭവത്തിൽ കേസിലിടപ്പെട്ട് റഷ്യൻ കോൺസുലേറ്റ്. യുവതിയുടെ മാതാവുമായി സംസാരിച്ചു. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഉടൻ തന്നെ അതുമായിബന്ധപെട്ട കാര്യങ്ങൾ ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചു.

അതേസമയം, സുഹൃത്ത് യുവതിക്ക് നേരെ ക്രൂരമർദനമാണ് നടത്തിയതെന്നാണ് മൊഴി. പ്രതിയായ ആഖിൽ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദിച്ചെന്നും ജീവൻ രക്ഷിക്കാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.

ഇരുമ്പ് കമ്പികൊണ്ട് കയ്യിലും കാൽമുട്ടിന് താഴെയും ക്രൂരമായി മർദിച്ചു. സഹിക്കാനാവാതെ ആഖിലിന്റെ വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തന്റെ പാസ്‌പോർട്ടും ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ആഖിൽ നശിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി.

ആഖിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആഖിൽ ലഹരിക്കടിമയാണെന്നും തന്നെയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration