വാഗ്‌നര്‍ ഗ്രൂപ്പ്‌മേധാവി യവ്ഗനി പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ‘ജീവിതത്തില്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ എന്നാണ് പുടിന്‍ പ്രതികരിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്ന 10 പേരുടെ കുടുംബങ്ങളെ തന്റെ അനുശോചനം അറിയിക്കുന്നതായും പുടിന്‍ പ്രസ്താവനയില്‍ അറിയിച്ചു.’
ചെറു യാത്രാ വിമാനം തകര്‍ന്നുവീണത് മുതല്‍ പ്രിഗോഷിന്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. പിന്നീട് പെന്റഗണ്‍ വക്താവാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി കരുതുന്നു എന്ന് വ്യക്തമാക്കിയത്. ഇതോടെ, വിമാനപകടത്തിന്റെ കാരണങ്ങളെക്കുറിച്ചായി ചര്‍ച്ച. നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ മണിക്കൂറില്‍ പ്രചരിച്ചത്.
also read- കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യ നിലനില്‍ക്കും
ബോംബ് വിമാനത്തിനുള്ളിലേക്ക് കടത്തി ആകാശത്തുവെച്ച് സ്‌ഫോടനം നടത്തി എന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. പ്രിഗോഷിന്റെ മരണത്തില്‍ പുടിന്‍ പ്രതികരിക്കാത്തതും സംശയത്തിനിടയാക്കി. ഇതിനിടെയാണ് പുടിന്റെ പ്രതികരണം വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here