ബ്രിട്ടനിലും യുഎസിലും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തങ്ങൾ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. യുക്രൈനെതിരെ ബാലിസ്റ്റിക് മിസൈൽ റഷ്യ പരീക്ഷിച്ചെന്നും രാജ്യ ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തിനെതിരെ ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചതെന്നും പുടിൻ അവകാശപ്പെട്ടു. നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ യുക്രൈന് റഷ്യയെ ആക്രമിക്കുന്നതിനായി ആയുധങ്ങൾ കൈമാറുകയും അമേരിക്കൻ നിർമിത ആയുധങ്ങളുപയോഗിച്ച് യുക്രൈൻ റഷ്യയെ ആക്രമിക്കുകയും ചെയ്തിരുന്നു ഇതിൻ്റെ പ്രതിഷേധം എന്ന നിലയ്ക്കാണ് റഷ്യ യുക്രൈനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത്.
ALSO READ: ഇസ്രയേലിന് പിന്തുണ, സ്റ്റാർബക്സിൻ്റെ മലേഷ്യയിലെ 50 ലേറെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി
യുക്രെയ്ന് ആയുധങ്ങൾ നൽകിയ രാജ്യങ്ങൾക്കെതിരെ തങ്ങൾ ആക്രമണം നടത്തുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്നാണ് യുഎസിനെയും യുകെയേയും ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് തങ്ങൾ ആക്രമിക്കുമെന്ന് റഷ്യ പറഞ്ഞത്. തങ്ങൾ ലക്ഷ്യം വെക്കുന്ന രാജ്യങ്ങൾക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്നും തുടർന്ന് പുടിൻ പറഞ്ഞു. അമേരിക്കൻ, ബ്രിട്ടീഷ് ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതിന് മറുപടിയായി യുക്രൈനിലെ ഡിനിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങൾക്കു നേരെ ആക്രമണം നടത്തിയതെന്നും പുടിൻ കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിൽ വേണ്ടി വന്നാൽ തങ്ങൾ ആണവായുധം പ്രയോഗിക്കുമെന്നും പുടിൻ സൂചന നൽകി.
ഇതിനായി രാജ്യത്തിൻ്റെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലാക്കിയിട്ടുണ്ടെന്നും റഷ്യൻ പ്രസിഡൻ്റ് പറഞ്ഞു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിർണായകതീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here