ഉക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്. തീയതി ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
ഒക്ടോബര്‍ അവസാനം ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് മോദി ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം പുടിന് നല്‍കിയിരുന്നു. റഷ്യ- യുക്രെയ്ന്‍ പ്രശ്നത്തിൽ, സമാധാനപരമായ പരിഹാരത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് അവസാന കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചിരുന്നു.
Read Also: ഒന്നും രണ്ടുമല്ല, വിമാന യാത്രക്കാര്‍ കുടുങ്ങിയത് 80 മണിക്കൂര്‍; പരാതി എയര്‍ ഇന്ത്യക്കെതിരെ
സമാധാന പദ്ധതിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രധാനമന്ത്രി മോദി മോസ്‌കോയിലേക്ക് അയച്ചിരുന്നു. അദ്ദേഹം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘റഷ്യ- ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ ഞങ്ങള്‍ എല്ലാ കക്ഷികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ സംഘര്‍ഷങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നതാണ് ഞങ്ങളുടെ നിലപാട്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമാധാനം കൊണ്ടുവരാന്‍ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണ്’- പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാനും റഷ്യയ്ക്കും ഉക്രെെനും സ്വീകാര്യമായ സമാധാനപരമായ പരിഹാരം കണ്ടെത്താനും സഹായിക്കുന്നതിന് ഇന്ത്യ എല്ലാ വിധത്തിലും സഹായിക്കുമെന്ന് മോദി അന്ന് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here