റഷ്യൻ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി അഖിലാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ലൈംഗിക പീഡനം, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച റഷ്യൻ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പൊലീസ് അഖിലിനെതിരെ കേസെടുത്തത്.

യുവാവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. തനിക്ക് ലഹരി ബലമായി നൽകിയെന്നും മൊഴിയിലുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ സംസ്ഥാന വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ യുവാവിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News