യുക്രൈനിൽ റഷ്യയുടെ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

യുക്രൈനിലുടനീളം റഷ്യ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 160 പേർക്ക്‌ പരിക്കേൽക്കുകയും ആശുപത്രി ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. വടക്കുകിഴക്ക് ഖാർകിവ്, പടിഞ്ഞാറ് ലിവിവ്, കിഴക്ക് ഡിനിപ്രോ, തെക്ക് ഒഡെസ എന്നിവയുൾപ്പെടെയുള്ള ആറ് യുക്രൈനിയൻ പ്രദേശങ്ങളിലാണ്‌ ആക്രമണം. റഷ്യ 158 മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായും അവയിൽ 114 എണ്ണം നശിപ്പിച്ചതായും യുക്രൈൻ സൈന്യം അറിയിച്ചു.

ALSO READ: ബദാം കഴിക്കാൻ മടി ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ കഴിച്ച് നോക്കൂ, പോഷകഗുണങ്ങൾ ഏറെ

ആയുധങ്ങളെല്ലാം ഉപയോഗിച്ച് റഷ്യ തങ്ങളെ ആക്രമിച്ചതായി വ്‌ളാടിമർ സെലെൻസ്‌കി പറഞ്ഞു. അതേസമയം റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോഡിൽ ശനിയാഴ്‌ച ഉക്രയ്‌ൻ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 14 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ALSO READ: പുതുവത്സര ആഘോഷങ്ങളിലേക്ക് രാജ്യം; ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News