ബൈ ബൈ ഞാൻ പോകുന്നു! റൂഡ് വാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

rude

റൂഡ് വാൻ നിസ്റ്റൽറൂയ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ഇടക്കാല മാനേജരായി നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. അദ്ദേഹം ക്ലബ്ബ് വിട്ടതായി മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

ഈ സമ്മറിലാണ് റൂഡ് യുണൈറ്റഡിൽ എത്തിയത്. എറിക് ടെൻ ഹാഗ് ക്ലബ്ബ് വിട്ടതോടെയായിരുന്നു റൂഡിന്റെ വരവ്. അദ്ദേഹത്തിന്റെ കീഴിൽ ക്ലബ്ബ് മൂന്ന് ജയവും ഒരു സമനിലയും നേടിയിരുന്നു.പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ അസിസ്റ്റന്റായി തുടരാനുള്ള ആഗ്രഹം റൂഡ് പ്രകടിപ്പിച്ചിരുന്നു.എന്നാൽ അദ്ദേഹം ക്ലബ്ബിൽ തുടരേണ്ടതില്ലെന്ന നിലപാടിൽ ആയിരുന്നു ക്ലബ്ബ് മാനേജർ.

ALSO READ; ഓരോ സ്ഥലത്തെയും എയർ ക്വാളിറ്റി മനസിലാക്കാം; പുതിയ ആപ്പുമായി ഗൂഗിൾ മാപ്‌സ്

“റൂഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമാണ്, എപ്പോഴും അത് അങ്ങനെ ആയിരിക്കും.അദ്ദേഹത്തിൻ്റെ സംഭാവനയ്ക്കും ക്ലബിനൊപ്പമുള്ള സമയത്തിലുടനീളം അദ്ദേഹം തൻ്റെ റോളിനെ സമീപിച്ച രീതിക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.”- എന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ പടിയിറക്കത്തിൽ പ്രതികരിച്ചത്.അതേസമയം മറ്റ് മൂന്ന് പരിശീലകരായ റെനെ ഹേക്ക്, ജെല്ലെ ടെൻ റൗവെലാർ, പീറ്റർ മോറെൽ എന്നിവരും ക്ലബ് വിട്ടതായി യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News