യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവും പ്രതി

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ അറസ്റ്റ് ചെയ്ത റുവൈസിന്റെ പിതാവും പ്രതി. കേസിൽ റുവൈസിന്റെ പിതാവിനെ മെഡിക്കൽ കോളേജ് പൊലീസ് പ്രതിചേർത്തു. ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം ഈ രണ്ടു വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പ്രതിചേർത്തിട്ടുള്ളത്. ഐപിസി 306, ൩൪ വകുപ്പുകളിലാണ് കേസ്. ഇയാളെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Also Read; ആശുപത്രിക്കുള്ളിൽ കടന്ന് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News