‘പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹാനയെ മാനസികമായി തളര്‍ത്തി’; സഹോദരന്‍

പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹനയെ മാനസികമായി തകര്‍ത്തെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം നാസ്. റുവൈസാണ് വിവാഹ അഭ്യര്‍ത്ഥനയുമായി ആദ്യം സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയത് ഷഹനയെ മാനസികമായി തളര്‍ത്തിയെന്നും സഹോദരന്‍ പറഞ്ഞു.

Also Read: പിജി ഡോക്ടറുടെ ആത്മഹത്യ; സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല, വിഷയത്തെ ഗൗരവത്തോടെ കാണുന്നു: മന്ത്രി വീണാ ജോര്‍ജ്

അതേസമയം, സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും
സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News