പരിണമിച്ച ഗാന്ധിജിയിൽ പരിണമിച്ച രാമനുമുണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ എസ് ഗോപാലകൃഷ്ണൻ. കൈരളി ന്യൂസിലെ പ്രതിവാര പംക്തിയായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ’ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1947 ആയപ്പോഴേക്ക് ആരോടെങ്കിലും തർക്കിക്കുന്ന സ്വഭാവം ഗാന്ധിജിയിൽ പൂർണമായും ഇല്ലാതായിരുന്നുവെന്നും ‘യുക്തിയോട് തർക്കിക്കുവാൻ ഞാനില്ല’ എന്നദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞിരുന്നുവെന്നും എസ് ഗോപാലകൃഷ്ണൻ പറഞ്ഞു. യുക്തിയിൽ നിന്നും വ്യത്യസ്തമായ തരംഗവേഗമായിരുന്നു അവസാനകാലങ്ങളിലെ ഒട്ടേറെ പരിണമിച്ച ഗാന്ധിജിയിലെ വിശ്വാസകൽപനകൾക്ക് എന്നാണ് ഇദ്ദേഹം പറഞ്ഞത്.
ALSO READ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്
പരിണമിച്ച ഗാന്ധിജിയിലെ രാമൻ ലോകാഭിരാമനായിരുന്നു. തന്നെ കൊല്ലുവാൻ തോക്കുചൂണ്ടിയ രാമഭക്തനായ ഗോഡ്സേയോടു പോലും തർക്കിക്കാത്ത ലോകാഭിരാമനായിരുന്നു ഗാന്ധിജിയിലെ വില്ലുതാഴെവെച്ച ശ്രീരാമൻ എന്നാണ് ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നത്.
ALSO READ: ആലപ്പുഴയിൽ ബിജെപി നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here