കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു; എസ് ഐ ക്ക് സസ്‌പെൻഷൻ

തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് എസ് ഐ യെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. മനോഹരനെ പൊലീസ് മര്‍ദ്ദിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചതിനു ശേഷമാണ് മനോഹരനെ പൊലീസ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കാരണത്താലാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News