ഭീകരവാദം രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കരുത്, എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ: എസ് ജയശങ്കര്‍

ഭീകരവാദം രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കരുതെന്ന് യുഎന്‍ പൊതുസഭയില്‍ വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. കാനഡയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കാനഡയുടെ പേര് പറയാതെ വിദേശകാര്യമന്ത്രിയുടെ പരോക്ഷ മറുപടി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വ്യാപാരികളുടെ കാശ് പിടിച്ചു പറിക്കാനാണ് ശ്രമമെങ്കിൽ കർണാടക ബാങ്ക് പോലെയുള്ളവ പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കും: ജെയ്‌ക് സി തോമസ്

ഇന്ത്യ- കാനഡ നയതന്ത്രബന്ധം വിളളല്‍ വീണ സാഹചര്യത്തിലായിരുന്നു പല രാജ്യങ്ങളെയും പരോക്ഷമായി ലക്ഷ്യമിട്ട് എസ്.ജയശങ്കറുടെ വാക്കുകള്‍. ചില രാജ്യങ്ങള്‍ അജന്‍ഡ നിശ്ചയിക്കുന്ന രീതി മാറണം. രക്ഷാസമിതി കാലാനുസൃതമാകണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്, അതിര്‍ത്തികളെ മാനിക്കുന്നത്, ഇങ്ങനെ പല കാര്യങ്ങളും ഏറെ പ്രധാനമാണെന്നും ജയശങ്കര്‍ പറഞ്ഞു. ഭീകരവാദം രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കരുതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കാനഡയ്ക്കുളള പരോക്ഷ മറുപടിയായി.

ALSO READ: അമ്മത്തൊട്ടിലിൽ ഒരു നവാഗതൻ കൂടി, പേര് ‘ഇന്ത്യ’, ഉമ്മ വച്ചുണർത്താനും കവിളിൽ തലോടി വളർത്താനും അവനിനി ഒന്നല്ല അനേകം അമ്മമാരുണ്ട്

എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ ആരെയും ഉപദ്രവിക്കുന്ന തരത്തിലുളളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡ വിഷയത്തില്‍ അമേരിക്ക അടക്കമുളള രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാത്വം എന്ന ആവശ്യം കൂടി ഇന്ത്യ ഉന്നയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News