പലസ്തീൻ പ്രശ്നം: ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണയുമായി എസ് ജയശങ്കർ; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Jaishankar Meets Saudi Foreign Minister

പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര ചർച്ചയാണ് പരിഹാരമെന്ന് ആവർത്തിച്ച് ഇന്ത്യ. ഇതിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ‌ വാഗ്ദാനം ചെയ്തു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇസ്രയേൽ ഹമാസ് സംഘർഷം ചർച്ചയായത്. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു.

ALSO READ; ജനം ആർക്കൊപ്പം? ലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാനുള്ള ഇടപെടലുകൾ നടത്തുന്നതിൽ സൗദി അറേബ്യ ഒരു സുപ്രധാന രാജ്യമാണെന്ന് ജയശങ്കർ പറഞ്ഞു. ഗാസ അടക്കം പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരപരാധികളായ സാധാരണക്കാരുടെ തുടർച്ചയായ മരണത്തിൽ വേദനയുണ്ട്. രാജ്യാന്തര മാനുഷിക നിയമം കണക്കിലെടുത്ത് വേണം ഏതൊരു പ്രതികരണമെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള രാഷ്ട്രീയ, തന്ത്രപര, വ്യാപാര ബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് കീഴിലുള്ള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയുടെ രണ്ടാം യോഗത്തിൽ രണ്ട് വിദേശകാര്യ മന്ത്രിമാരും സഹ അധ്യക്ഷന്മാരായിരുന്നു.

ALSO NEWS; 2024 ലെ ബുക്കർ പുരസ്‍കാരം നേടി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’

അതേസമയം ഗാസ മുനമ്പിലെ യുദ്ധം തടയുന്നതിന് സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുളള തീരുമാനത്തെ സൗദി കാബിനറ്റ് സ്വാഗതം ചെയ്തു . അറബ് – ഇസ്ലാമിക് ഉച്ചകോടി ഫലം ചെയ്യുമെന്നാണ് കാബിനറ്റിന്‍റെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News