സാഹിത്യ, മാധ്യമപ്രവര്‍ത്തന, ചലച്ചിത്ര മേഖലകള്‍ക്ക് അതുല്യ സംഭാവന നല്‍കിയ പ്രതിഭയെയാണ് എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും കലാകൗമുദി, മലയാളം എന്നീ വാരികകളിലും നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന ജീവിതം. സാഹിത്യ, സിനിമാ പഠനത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍.
അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികള്‍’ 2012ലെ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ശ്രദ്ധേയമായ പിറവി, സ്വം എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ജയചന്ദ്രന്‍ നായരായിരുന്നു. റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. ഷാജി എന്‍ കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ഏകാന്ത ദീപ്തിയാണ് അവസാന കൃതി.
Read Also: എംടിക്ക് ജന്മനാടിന്‍റെ ആദരം; അനുസ്മരണയോഗം മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു
മാധ്യമമേഖലയ്ക്കും സാഹിത്യ സിനിമാ ലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രന്‍നായരുടെ വിയോഗത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here