എസ് ജയചന്ദ്രന്‍ നായരുടെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്ന് സ്പീക്കർ

s-jayachandran-nair-speaker-an-shamseer

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും ചലച്ചിത്രത്തിനും പത്രപ്രവര്‍ത്തനത്തിനും അനവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണ്.

ലിറ്റററി മാഗസിന്‍ രംഗത്ത് പല പുതുമകളും ആവിഷ്‌കരിച്ച പത്രാധിപര്‍ കൂടിയായിരുന്നു അദ്ദേഹമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ അനുശോചന കുറിപ്പിൽ പറഞ്ഞു.

Read Also: ജയചന്ദ്രന്‍നായരുടെ വിയോഗം മാധ്യമമേഖലയ്ക്കും സാഹിത്യ, സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സാഹിത്യ, മാധ്യമപ്രവര്‍ത്തന, ചലച്ചിത്ര മേഖലകള്‍ക്ക് അതുല്യ സംഭാവന നല്‍കിയ പ്രതിഭയെയാണ് എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും കലാകൗമുദി, മലയാളം എന്നീ വാരികകളിലും നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന ജീവിതം. സാഹിത്യ, സിനിമാ പഠനത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍.

Key words: s jayachandran nair, speaker an shamseer condolences

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News