“ഇന്ത്യ – കാനഡ വിഷയം ദുഷ്‌കരമായ കാലഘട്ടത്തിൽ”: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ പ്രതിനിധികള്‍ തുടര്‍ച്ചയായി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന സാഹചര്യമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യമന്ത്രി.

Also Read; ഭിന്നശേഷിക്കാരിയായ വൃദ്ധക്ക് നേരെ ലൈംഗികാതിക്രമം; ക്രൂര മർദനത്തിനിരയായത് യാചക സ്ത്രീ

കനേഡിയന്‍ പ്രതിനിധികളുടെ നയതന്ത്ര സുരക്ഷ പിന്‍വലിക്കാനുളള ഇന്ത്യയുടെ തീരുമാനം വിയന്ന കണ്‍വെന്‍ഷന്‍ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. കാനഡയെ പിന്തുണച്ച് യുഎസും യുകെയും രംഗത്തെത്തി. പിന്നാലെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ പ്രതികരണം. ഇന്ത്യ നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. കനേഡിയന്‍ പ്രതിനിധികള്‍ തുടര്‍ച്ചയായി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ഗൗരവമായ ആരോപണവും വിദേശകാര്യമന്ത്രി ഉന്നയിച്ചു.

Also Read; ‘ഉറുമ്പ് ഒരു ഭീകര ജീവിയോ?’; ചിത്രം കണ്ട് ഞെട്ടി സൈബർ ലോകം

41 നയതന്ത്ര പ്രതിനിധികളെയാണ് കഴിഞ്ഞ ദിവസം കാനഡ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ സമത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തെ മൂന്ന് കോണ്‍സുലേറ്റുകളിലെയും വിസാ സേവനവും കാനഡ നിര്‍ത്തിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News