കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതിൽ എസ്എം കൃഷ്ണ വഹിച്ച പങ്ക് വലുതായിരുന്നു. 1972 മുതൽ 1977 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.1980-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1989-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1993 വരെ നിയമസഭാ സ്പീക്കറും 1993-1994 കാലഘട്ടത്തിൽ കർണാടക ഉപ-മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.1996 മുതൽ 1999 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചു. 1999ലാണ് കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.1999 മുതൽ 2000 വരെ കർണാടക പിസിസി പ്രസിഡൻന്റുമായിരുന്നു അദ്ദേഹം.ഇന്ധിരാ ഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നു.
2004-ൽ മഹാരാഷ്ട്ര ഗവർണറായി നിയമിക്കപ്പെട്ടതോടെ അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചു. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.2017ലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേർന്നത്.2023ൽ പദ്മ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here