‘ആ മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് അങ്ങനെ ആയിരുന്നില്ല; ഒർജിനൽ കാണിച്ചിരുന്നെങ്കിൽ വലിയ പ്രശ്നം ഉണ്ടായേനെ’: എസ് എൻ സ്വാമി

മലയാള സിനിമ ലോകത്തിന് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്. എൻ സ്വാമി. ഇരുപതാം നൂറ്റാണ്ടും സി.ബി.ഐ പരമ്പരയും തുടങ്ങി മൂന്നാംമുറ, ആഗസ്റ്റ് 1, നാടുവാഴികൾ, കളിക്കളം, പരമ്പര, ധ്രുവം, ഒരു അ‌ഭിഭാഷകന്റെ കേസ് ഡയറി, ദി ട്രൂത്ത് അങ്ങനെ നിരവധി ഹിറ്റുകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ ചിത്രത്തിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.

മൂന്നാംമുറ എന്ന ചിത്രത്തിലെ ക്ലൈമാക്സിനെ കുറിച്ചാണ് എസ് എൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മോഹൻലാൽ നിറഞ്ഞാടിയ മലയാള സിനിമയാണ് മൂന്നാംമുറ. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനെ പുറമേ സുകുമാരൻ, രേവതി, സുരേഷ് ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിന്റെ ആക്ഷൻ വേഷങ്ങളിൽ ഇന്നും ആരാധകരുള്ള കഥാപാത്രമാണ് മൂന്നാംമുറയിലെ അലി ഇമ്രാൻ.

Also read:‘മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് അദ്ദേഹമാണ്’: വിജയരാഘവൻ

ചിത്രത്തിന്റെ ഒറിജിനൽ ക്ലൈമാക്സ്‌ കാണിക്കാൻ സെൻസർ ബോർഡ് സമ്മതിച്ചില്ല എന്നായിരുന്നു വെളിപ്പെടുത്തൽ. അതുണ്ടായിരുന്നെങ്കിൽ അലി ഇമ്രാൻ എന്ന കഥാപാത്രത്തിന് ഒരു ക്രെഡിറ്റും ഇല്ലാത്തതായിരുന്നു ആ ക്ലൈമാക്സെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംമുറ ഒരു ചിന്തയിൽ നിന്നുണ്ടായ സിനിമയാണെന്നും അതിന്റെ ഒറിജിനൽ ക്ലൈമാക്സൊന്നും കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും മൂന്നാംമുറയുടെ ക്ലൈമാക്സ്‌, അവസാനം സുകുമാരന്റെ പൊലീസ് കഥാപാത്രം ക്രെഡിറ്റ്‌ എടുക്കുന്നതാണ്. പത്രങ്ങളിലൊക്കെ സുകുമാരന്റെ ഫോട്ടോ വെക്കും. ഈ ലോകത്ത് രണ്ടെണ്ണം ഒരിക്കലും നേരെയാവില്ല, ഒന്ന് പട്ടീടെ വാലും പിന്നെ പൊലീസുമെന്ന് പറഞ്ഞ് അലി ഇമ്രാന്റെ കഥാപാത്രം ഇറങ്ങി പോവുന്നതാണ് ശരിക്കുമുള്ള ക്ലൈമാക്സ്‌ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News