പാരീസ് ഒളിമ്പിക്‌സ് നീന്തല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സാങ്കേതികസംഘത്തിലേക്ക് എസ് രാജീവിനെ ഉൾപെടുത്തി

പാരീസ് ഒളിമ്പിക്‌സ് നീന്തല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സാങ്കേതികസംഘത്തിലേക്ക് ദേശീയ നീന്തല്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജീവിനെ ഉൾപ്പെടുത്തി. ലോക നീന്തല്‍ സംഘടനയുടെ ടെക്‌നിക്കല്‍ ഒഫീഷ്യല്‍ പാനലില്‍ ഉള്‍പ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.ലോക നീന്തല്‍ ഫെഡറേഷന്‍ ഏഷ്യയില്‍ നിന്നു തെരഞ്ഞെടുത്ത അഞ്ചുപേരില്‍ ഒരാളാണ് രാജീവ്.

ALSO READ: ‘ഇതാണ് മോനെ പാമ്പ്’, ‘ആഹാ എന്താ ബ്യൂട്ടി’, പന്ത്രണ്ട് അടി നീളം, നല്ല ഒത്ത ശരീരം; പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ

1988 മുതല്‍ ലോക നീന്തല്‍ സംഘടനയുടെ അന്തരാഷ്ട്ര നീന്തല്‍ റഫറിയാണ് രാജീവ്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ രാജീവ് ഉള്‍പ്പടെ നാല് മലയാളികള്‍ക്ക് മാത്രമാണ് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ രണ്ട് തവണ (2016 ബ്രസീല്‍, 2024 പാരീസ്) അവസരം ലഭിക്കുന്നത് ഇദ്ദേഹത്തിനാണ് എന്ന പ്രത്യേകതയും ഉണ്ട്.

ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍, ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങി മുപ്പതില്‍പരം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2016 ബ്രസീല്‍ ഒളിമ്പിക്‌സിലും റഫറിയായിരുന്നു.തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് ആണ് സ്വദേശം. ദേശീയ നീന്തല്‍ ഫെഡറേഷനില്‍ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സെലക്ഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനാണ്. 2024 മേയില്‍ ഏഷ്യന്‍ നീന്തല്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

ALSO READ: നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News