‘കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ’, കെ എസ് ഹരിഹരനെതിരെ എസ് ശാരദക്കുട്ടി

ശൈലജ ടീച്ചർക്കും മഞ്ജു വാര്യർക്കുമെതിരെ ലൈംഗികാതിക്ഷേപം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. നിരവധി ആളുകളാണ് ഹരിഹരനെതിരെ കുറിപ്പുകളും മറ്റും പങ്കുവെക്കുന്നത്. കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ എന്നാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി കുറിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

ALSO READ: ‘ഒരു പിഞ്ചു കുഞ്ഞിനെ പോലെ സ്റ്റേജിൽ വന്നിരുന്ന് മോദി കരയുന്നു, രാഹുൽ നിങ്ങൾക്കൊരു വെല്ലുവിളിയാണെന്ന് തോന്നിത്തുടങ്ങിയോ? പ്രിയങ്ക ഗാന്ധി

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

ആർ എം പി യിൽ മാത്രം സ്ത്രീ വിരുദ്ധരായ ആണുങ്ങളില്ലല്ലോയെന്ന എൻ്റെ ‘ആശ്വാസധാരണ ‘ക്ക് മേൽ ഇടിത്തീ വീണത് ഇന്ന് സഖാവ് ഹരിഹരൻ്റെ പ്രസംഗം കേട്ടപ്പോഴാണ്. “അശ്ലീല വീഡിയോയിൽ ശൈലജ ടീച്ചറെ ആർക്കു വേണം? മഞ്ജു വാര്യരാണേൽ പിന്നേം ശരിയാകും.” കൂടെ പൊതുരംഗത്ത് ഉള്ള സ്ത്രീകൾക്ക് ഒരു പാഠമായിരിക്കട്ടെ ഈ വാക്കുകൾ. കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ. കഷ്ടം.

ALSO READ: ‘ഒടുവിൽ അജ്‌മീർ പള്ളിയിലും സംഘപരിവാർ’, അമ്പലം പൊളിച്ച് പണിതതെന്ന് ആരോപണം, പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News