അന്യഗ്രഹ ജീവികൾ ഉണ്ടോ? ഐഎസ്ആർഒ ചെയർമാന്റെ ഉത്തരം ഇതാണ്

alien

ഹോളിവുഡ് സിനിമകളിലൂടെ അടക്കം നമ്മളിലേക്ക് എത്തിയ ഒരു വിഷയമാണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളും ചർച്ചകളുമൊക്കെ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.  അന്യഗ്രഹ ജീവികളൊക്കെ ഉണ്ടോ? എന്ന ചോദ്യമാണ് ഇത്തരം ചർച്ചകളൊക്കെ കേൾക്കുമ്പോൾ പലരും ചോദിക്കാറുള്ളത്.  ഈ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളും വ്യത്യസ്തമാണ്.  ഇപ്പോഴിതാ ഐഎസ്ആർഓ ചെയർമാൻ എസ് സോമനാഥ് ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്.

ALSO READ; പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ തടയാനായില്ല; ടെലഗ്രാം മേധാവി പാവേല്‍ ദുരോവിന്റെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി

അന്യഗ്രഹ ജീവികൾ ഉണ്ടാകാം എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.  ഇക്കാര്യത്തിൽ വ്യക്തമായുടെ സ്ഥിരീകരണം ഇല്ലെങ്കിലും അത്തരം ജീവികൾ നുഷ്യരേക്കാളും ആയിരം വർഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. രൺവീർ അലമ്പാദ്യയുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ; ബിജെപിക്കുള്ളിൽ ‘പട്ടിക’ കൊണ്ട് അടി! ജമ്മു കശ്മീരിൽ നിയമസഭാ സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം

“നിങ്ങൾക്ക് 200 വർഷം പിന്നിൽ ഒരു നാഗരികത ഉണ്ടെന്ന് സങ്കൽപ്പിക്കുക, മറ്റൊരു നാഗരികത നിങ്ങൾക്ക് 1,000 വർഷം മുന്നിലുണ്ട്. നമ്മളേക്കാൾ 1,000 വർഷം കൂടുതൽ പുരോഗമനാത്മകമായ അന്യഗ്രഹ സംവിധാനങ്ങൾ എല്ലായ്പ്പോഴും ഇവിടെ ഉണ്ടായിരിക്കും. എന്നാൽ നമ്മുടെ നിലവിലെ മാർഗ്ഗങ്ങളിലൂടെ അത് കണ്ടെത്തുക എന്നത് പ്രയാസകരമാകും .ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചത്. എന്നാൽ അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കും.’- അദ്ദേഹം പറഞ്ഞു.

ALSO READ; കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ

അന്യഗ്രഹ ജീവികളുടെ മനുഷ്യർ അടുത്തിടപെഴുകുന്നത് വളരെ അപകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്യഗ്രഹജീവികളുമായി മനുഷ്യർ ഇതുവരെ സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്ടനാണെന്ന് എസ് സോമനാഥ് കൂട്ടിച്ചേർത്തു. അടിസ്ഥാനപരമായി വ്യത്യസ്തമായ ജീവരൂപങ്ങൾ പരസ്പരം ആധിപത്യം സ്ഥാപിക്കുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായി അദ്ദേഹത്തിന്റെ വാക്കുകളെ നിരീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News